20 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 9, 2024
May 23, 2024
February 6, 2024
August 30, 2023
November 19, 2022
July 29, 2022
June 23, 2022
June 16, 2022
June 16, 2022
June 15, 2022

മഥുരയില്‍ മുസ്ലീംഭൂരിപക്ഷ പ്രദേശമായ നയീ ബസ്തിയിലെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി

Janayugom Webdesk
ന്യൂഡല്‍ഹി
August 30, 2023 1:37 pm

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിക്ക് സമീപമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നയീ ബസ്തിയിലെ നിരവധി വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അനധികൃത കുടിയേറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം 9നും, 14നും ഇടയ്ക്കായിട്ടാണ് 500 ഓളം പേരെ ഭവനനഹിതരാക്കിക്കൊണ്ട് റെയില്‍വേ അധികൃതരും പൊലീസും ഭരണകൂടവും ചേര്‍ന്ന് വീടുകള്‍ തകര്‍ത്തത്. ആഗസ്റ്റ് 16ന് ഇടിച്ചുനിരത്തല്‍ നടപടി മരവിപ്പിച്ച സുപ്രീംകോടതി 10 ദിവസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇടിച്ചുനിരത്തലിനെതിരെയുള്ള ഹരജി തള്ളിയ സുപ്രീംകോടതി, ഹരജിക്കാരോട് സിവില്‍ കോടതിയെ സമീപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇനി 70–80 വീടുകള്‍ മാത്രമാണ് നയീ ബസ്തിയില്‍ ശേഷിക്കുന്നതെന്ന് ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.രാമജന്മഭൂമിക്ക് സമീപമുള്ള പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും മഥുരയ്ക്കും വൃന്ദാവനുമിടയിലുള്ള 12 കി.മി റെയില്‍വേ പാത വികസിപ്പിക്കാനുമാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃഷ്ണജന്മഭൂമിയില്‍ താമസിക്കുന്നത് മുസ്‌ലിങ്ങള്‍ ആയതുകൊണ്ട് തങ്ങളെ മനപ്പൂര്‍വം ദ്രോഹിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. 

മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ മാത്രമാണ് ബുള്‍ഡോസര്‍ നടപടിയെന്നാണ് പരാതിക്കാരനായ യാക്കൂബ് ഷാ നല്‍കിയ ഹരജിയില്‍ വ്യക്തമാകുന്നത്.സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇടിച്ചുനിരത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിവുകളൊന്നുമില്ലായിരുന്നുവെന്ന് 55കാരിയായ നാഗിന എന്ന 55വയസുകാരി പറയുന്നത്. വൃന്ദാവനിലേക്കുള്ള റെയില്‍വേ പാതയ്ക്ക് 30 അടിയോളം ഭൂമി വിട്ടുകൊടുക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവര്‍ പെട്ടെന്ന് വന്ന് ഞങ്ങളോട് പറഞ്ഞതില്‍ കൂടുതല്‍ സ്ഥലം പൊളിച്ചുമാറ്റി. എന്റെ മകളുടെ വിവാഹത്തിനായി കരുതിവെച്ചതെല്ലാം 40 വര്‍ഷം പഴക്കമുള്ള എന്റെ വീടിനടിയിലായിപ്പോയി, നാഗിന കണ്ണീരോടെ പറയുന്നു.താത്കാലികമായി പണിത തന്റെ വീട് തകര്‍ത്തതില്‍ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടുമുള്ള എതിര്‍പ്പ് അറിയിക്കുകയാണ് ട്രാന്‍ജന്‍ഡര്‍ വ്യക്തിയായ സീമ.

ഞാന്‍ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്ലത് വരാന്‍ ആശീര്‍വദിക്കുന്നതിലൂടെയാണ് ഞാന്‍ അന്നം കഴിക്കുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ മോഡിയെ ശപിക്കുകയാണ്. പക്ഷികള്‍ക്ക് പോലും അവയുടെ കൂട് തകര്‍ന്നാല്‍ വിഷമം തോന്നും. ഞങ്ങള്‍ മനുഷ്യരല്ലേ, ഞങ്ങളിത് എങ്ങനെ സഹിക്കുംസീമ ചോദിക്കുന്നു.മോഡിയും മുഖ്യമന്ത്രി ആദിത്യനാഥും ഹേമമാലിനിയുമാണ് മുസ്‌ലിങ്ങളെ വീടില്ലാത്തവരാക്കിയത്.

കഴിഞ്ഞ ആഴ്ച മഴ പെയ്തു, ഇപ്പോള്‍ താമസിക്കുന്ന പ്ലാസ്റ്റിക്ക് കൂരയ്ക്ക് കീഴില്‍ ഞങ്ങളുടെ കുട്ടികള്‍ തണുത്തുവിറയ്ക്കുകയാണ്. അള്ളാഹു ഞങ്ങള്‍ക്ക് മരണം തരണേ എന്നാണ് ആഗ്രഹം. എനിക്ക് പോകാന്‍ ഒരു ഇടമില്ല.സര്‍ക്കാരുകള്‍ വരികയും പോവുകയും ചെയ്തു. മായാവതി പോലും വന്നിരുന്നു. അവര്‍ പോലും ആരെയും പ്രത്യേക ലക്ഷ്യമിട്ട് ഉപദ്രവിച്ചിരുന്നില്ല. ഇവിടെ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളൊന്നുമില്ല. എന്നിട്ടും പരിഭ്രാന്തി സൃഷ്ടിക്കാന്‍ ബിജെപി ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാക്കുന്നു സീമ അഭിപ്രായപ്പെട്ടു 

Eng­lish Summary:
In Mathu­ra, hous­es in Nayi Basti, a Mus­lim-major­i­ty area, were bulldozed.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.