ലോക ചെസ് ഒളിമ്പ്യാഡിന്റെ പ്രചാരണ പോസ്റ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദ്ദേശം. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആര്‍ രാജേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
എല്ലാ പോസ്റ്ററുകളിലും പരസ്യങ്ങളിലും ഇരുവരുടെയും ചിത്രങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി, ജസ്റ്റിസ് എസ് ആനന്ദി എന്നിവര്‍ നിര്‍ദ്ദേശം നല്‍കി.
ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകളില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു.
English summary; include Modi’s picture in World Chess Olympiad
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.