20 April 2024, Saturday

പരസ്പര സഹകരണത്തിന് ഇന്ത്യ- ഓസ്ട്രേലിയ കരാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2022 10:40 pm

പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്നലെ ഒപ്പുവച്ചു. വിര്‍ച്വലായി നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്തു. ഇന്‍ഡ്ഓസ് ഇസിടിഎ (ഇന്ത്യാ-ഓസ്ട്രേലിയ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ട്രേഡ് എഗ്രിമെന്റ്) കരാറില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ‑പൊതുവിതരണ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനുമാണ് ഒപ്പുവച്ചത്.

വിഭ്യാഭ്യാസ, ടൂറിസം, വാണിജ്യ‑വ്യാപാര രംഗങ്ങളിലും പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കരാറാണ് ഇന്നലെ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഓസ്‌ട്രേലിയക്ക് വന്‍ അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നതെന്ന് സ്കോട്ട് മോറിസണ്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റിറക്കുമതിക്ക് ഇളവുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് കരാര്‍.

Eng­lish sum­ma­ry; India-Aus­tralia Agree­ment on Mutu­al Cooperation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.