ഇന്ത്യന്‍ സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ചൈനീസ് സൈന്യം തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.ഇന്ത്യ‑ചൈന സൈനിക ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇക്കാര്യം ചൈനയെ അറിയിച്ചിട്ടുണ്ട്.
അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നമ്മുടെ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും അതിനെ വെല്ലുവിളിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താന്‍ തയ്യാറാണെന്നും സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയെന്ന് പ്രതിരോധ മന്ത്രി സഭയിൽ പറഞ്ഞു. ഇന്ത്യൻ സൈനീകർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നൽകി.
ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രണ്ട് മണിക്കാണ് സഭയിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താൻ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2 മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് സർക്കാർ സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു.
English Summary:
India-China conflict; Minister Rajnath Singh said that the Indian Army has chased away the Chinese soldiers
YOu may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.