21 June 2024, Friday

Related news

June 11, 2024
May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024

എന്റെ ഭർത്താവ് ഹിന്ദുവാണ്, ഞാനും, ‘ഇന്ത്യ ഇപ്പോൾ എന്റേത്’; യുപി യുവാവുമായി പ്രണയത്തിലായ പാക് യുവതി

Janayugom Webdesk
നോയിഡ
July 9, 2023 8:07 pm

പബ്ജിയിലൂടെ പ്രണയത്തിലായി ഇന്ത്യക്കാരനായ കാമുകനെ തേടി പാകിസ്ഥാനിൽ നിന്ന് 4 കുട്ടികളുമായി എത്തിയ 27കാരിയായ സീമ ഹൈദറും സച്ചിൻ മീനയും പുതു ജീവിതംആരംഭിക്കാനൊരുങ്ങുന്നു. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും ജയിലിലായ സീമ ഹൈദറും സച്ചിൻ മീണയും ജയിൽ മോചിതരായതോടെയാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോൾ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ പറഞ്ഞു. പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് പിടിക്കപ്പെടുന്നത്.

ഒരു ബോളിവുഡ് സിനിമ പോലെ കൗതുകമുണർത്തുന്നതാണ് ഈ ദമ്പതികളുടെ പ്രണയകഥ. കോവിഡ് കാലത്ത് മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ നാല് മക്കളെയും കൂടെക്കൂട്ടി യുവതി പാകിസ്ഥാൻ വിടുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുടെ സാഹസിക യാത്ര പുറം ലോകം അറിയുന്നത്.

നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പാകിസ്താനിലെ കറാച്ചിയിൽ നിന്ന് ദുബായിലേക്ക് എത്തുകയും അവിടെ നിന്ന് 11 മണിക്കൂർ ഉറങ്ങാതെ കാത്തിരുന്ന് നേപ്പാളിലേക്ക് പറക്കുകയുമായിരുന്നു സീമ. നേപ്പാളിലെ പൊഖാരയിൽ സച്ചിൻ കാത്ത് നിൽക്കുകയായിരുന്നു. ഇരുവരും അവിടെ വച്ച് വിവാഹതിരായി. വിവാഹത്തിന് ശേഷം സീമ പാകിസ്താനിലേക്ക് തിരികെ മടങ്ങി. സച്ചിൻ ഇന്ത്യയിലേക്കും.

ഭർത്താവുമായി അസ്വാരസ്യങ്ങൾ ആരംഭിച്ചതോടെ സീമ തന്റെ പേരിൽ പാകിസ്താനിലുള്ള ഭൂമി 12 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ആ പണമുപയോഗിച്ച് നോപ്പാൾ വീസ സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ നാല് മക്കളെയും കൂട്ടി ദുബായി വഴി വീണ്ടും നേപ്പാളിലെത്തി. അവിടെ കുറച്ച് ദിവസം തങ്ങിയ ശേഷം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് . മെയ് 13ന് സീമ ഗ്രേറ്റർ നോയിഡയിലെത്തി. അവിടെ സീമയെയും മക്കളേയും താമസിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ സച്ചിൻ ഒരുക്കിയിരുന്നു. ഗ്രേറ്റർ നോയ്ഡയിൽ ഒരു അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് അവിടെ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ ഒരു പാക് വനിത അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാൽ, ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: “India Is Mine Now”: Pak Woman Who Fell In Love With UP Man On PUBG
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.