4 May 2024, Saturday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാക്കിസ്ഥാൻ, നേപ്പാൾ എന്നിവയ്ക്ക് പിന്നിൽ 107 ആയി

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2022 12:56 pm

ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളുടെപട്ടികയില്‍ ഇന്ത്യ107-ാംസ്ഥാനത്ത് തള്ളപ്പെട്ടു.2021‑ല്‍ 101-ാം സ്ഥാനത്തായിരുന്നു.2022ല്‍ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലായിരിക്കുന്നു.ചൈന, തുർക്കി, കുവൈറ്റ് എന്നിവയുൾപ്പെടെ പതിനേഴു രാജ്യങ്ങൾജിഎച്ച്‌ഐസ്‌കോർ അഞ്ചിൽ താഴെയുമായി ഒന്നാം റാങ്ക് പങ്കിട്ടതായി പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്നഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിൽ ആഗോള പട്ടിണി സൂചിക പരിശോധിച്ചാല്‍ ഇന്ത്യ പിന്നോട്ടടിക്കുകയാണ്. 2014 മുതൽ സൂചിക പരിശോധിച്ചാല്‍ മനസിലാക്കുവാന്‍ കഴിയുെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം എംപിപറഞ്ഞു.കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളർച്ച മുരടിപ്പ്, തുടങ്ങിയവയുടെ യഥാർത്ഥ പ്രശ്‌നങ്ങളെ പറ്റി പ്രധാനമന്ത്രി മോഡി എപ്പോഴാണ് അഭിസംബോധന ചെയ്യുക എന്നും ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ഇന്ത്യയിലെ 22.4 കോടി ജനങ്ങളെ പോഷകാഹാരക്കുറവുള്ളവരായി കണക്കാക്കുന്നു
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ റാങ്ക് ഏറ്റവും താഴെയാണ് — 121 രാജ്യങ്ങളിൽ 107.ഐറിഷ് എയ്ഡ് ഏജൻസി കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട്, ഇന്ത്യയിലെ പട്ടിണിയുടെ തോത് ഗുരുതരമാണ്എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ പട്ടികയിൽ 121 രാജ്യങ്ങൾ ഉള്ളപ്പോൾ അത് 107-ാം റാങ്കിലേക്ക് താഴ്ന്നു. കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളർച്ച മുരടിപ്പ്, തുടങ്ങിയവയുടെ യഥാർത്ഥ പ്രശ്‌നങ്ങളെ പറ്റി പ്രധാനമന്ത്രി മോഡി എപ്പോഴാണ് അഭിസംബോധന ചെയ്യുക എന്നും ചിദംബരം ട്വിറ്ററിൽ ചോദിച്ചു.- 2000‑ൽ 38.8‑ൽ നിന്ന് 2014‑നും 2022‑നും ഇടയിൽ 28.2–29.1 എന്ന ശ്രേണിയിലേക്ക് ആയിരിക്കുകയാണ്. ഇന്ത്യ 100-ാം റാങ്കിന് താഴെ വീണതിനെത്തുടർന്ന് സർക്കാർ കഴിഞ്ഞ വർഷം റിപ്പോർട്ടിനെ ഞെട്ടിപ്പിക്കുന്നതെന്നും, യാഥാർത്ഥ്യമില്ലാത്തത് എന്നും വിളിച്ചിരുന്നു.

ആഗോള പട്ടിണി സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്ന് സർക്കാർ അവകാശപ്പെട്ടു.2021ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുറച്ചുകാണിച്ചിരിക്കുന്നത് ഞെട്ടിക്കുന്നുവെന്നു എന്നാണ് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ അന്നു ചൂണ്ടിക്കാട്ടിയത്. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും അവസാനംപുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്.കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹൈല്‍ഫ് എന്നീ ഏജന്‍സികളാണ് പട്ടിക തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് ഏജന്‍സികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല. ടെലിഫോണ്‍ മുഖാന്തരം നാലുചോദ്യങ്ങള്‍ മാത്രം ചോദിച്ച് അശാസ്ത്രീയമായ രീതിയിലാണ് ഏജന്‍സികള്‍ സൂചിക തയ്യാറാക്കിയത്. കോവിഡ് കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിയ അശ്രാന്ത പരിശ്രമത്തെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ചു.

അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരോട് ഗവണ്‍മെന്റില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ എന്തെങ്കിലും ഭക്ഷ്യ പിന്തുണ ലഭിച്ചോ എന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല. ഈ അഭിപ്രായ വോട്ടെടുപ്പില്‍ ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം പോലും സംശയത്തിന്റെ നിഴലിലാണ്. ഈ മേഖലയിലെ മറ്റു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയെ കോവിഡ്-19നാലുണ്ടായ പ്രതിസന്ധികള്‍ ബാധിച്ചില്ലെന്ന തരത്തില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളും അതിശയകരമാണ്.മാത്രമല്ല,പോഷകാഹാരക്കുറവുള്ള ജനസംഖ്യാനുപാത’ത്തില്‍ അവര്‍ സ്ഥാനം മെച്ചപ്പെടുത്തിയതായും സൂചിപ്പിച്ചിരിക്കുന്നു. എന്നാല്‍, പൊതുഡൊെമയ്‌നില്‍ തന്നെ ലഭ്യമായ നിരവധി വിവരങ്ങള്‍ കണക്കിലെടുക്കാതെയാണ് ഇന്ത്യയുടെ സ്ഥാനം സൂചികയില്‍ നിര്‍ണയിച്ചിരിക്കുന്നത്.

പിഎം ഗരീബ് കല്യാണ്‍ അന്ന യോജന, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി എന്നിവയിലൂടെയൊക്കെ ദേശവ്യാപകമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തീവ്രശ്രമങ്ങളാണ് ഇന്ത്യ നടത്തിയത്. പിഎംജികെഎവൈക്കു കീഴില്‍ 80 കോടി ഗുണഭോക്താക്കള്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. 2020ല്‍ 3.22 കോടി മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 2021ല്‍ 3.28 കോടി മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും അതിനു പുറമെ പയര്‍വര്‍ഗങ്ങളും സൗജന്യമായി ഗുണഭോക്താക്കള്‍ക്കു നല്‍കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭ്യമായി. തൊഴിലാളികള്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി എംഎന്‍ആര്‍ജിഎ പദ്ധതി പ്രകാരം വേതനം വര്‍ധിപ്പിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ദിവ്യാംഗര്‍ക്കും നിരവധി പദ്ധതികളിലൂടെ സഹായമെത്തിച്ചു. ഇതെല്ലാം ആഗോള പട്ടിക സൂചികയില്‍ അവഗണിച്ചു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ആദ്യ സൂചകത്തില്‍ 2020നെ അപേക്ഷിച്ച് 2021ല്‍ ശിശുമരണനിരക്കില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് സൂചകങ്ങളില്‍, വളര്‍ച്ചമുരടിപ്പു സംഭവിച്ച കുട്ടികളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല എന്നിങ്ങനെയാണ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചത്. ഗാലപ്പ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ റാങ്കിംഗിൽ ഇടിവ് സംഭവിച്ചതെന്ന കേന്ദ്രമന്ത്രിസഭയുടെ അവകാശവാദം തെറ്റാണെന്നു വെൽറ്റ് ഹംഗർ ഹിൽഫ് അഭിപ്രായപ്പെട്ടിരുന്നു.

ദേശീയ മാധ്യമത്തിന് അയച്ച ഇമെയിലിൽ, ഗാലപ്പ് അഭിപ്രായ വോട്ടെടുപ്പ് ആഗോള പട്ടിണി സൂചിക ഉപയോഗിച്ചല്ലെന്നും പകരം പോഷകാഹാരക്കുറവ് അളക്കുന്നത് ഇന്ത്യ ഔദ്യോഗികമായി യുഎന്നിൽ അവതരിപ്പിച്ച ഡാറ്റ ഉപയോഗിച്ചാണെന്നും വെൽറ്റ് ഹംഗർ ഹിൽഫ് പറയുന്നു.ആഗോള പട്ടിണി സൂചിക ഉപയോഗിക്കുന്നത് പോഷകാഹാരക്കുറവിന്റെ വ്യാപന സൂചകം മാത്രമാണ്.ശ്രദ്ധാപൂർവം നിർമ്മിച്ച ഫുഡ് ബാലൻസ് ഷീറ്റുകൾ വഴി ലഭിക്കുന്നത്, പ്രാഥമികമായി ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ ഉപദേശക മിറിയം വീമേഴ്‌സ് അഭിപ്രായപ്പെട്ടു. നാല് സൂചകങ്ങളിലാണ് ആഗോള പട്ടിണി സൂചിക കണക്കാക്കുന്നത് 

Eng­lish Summary:
India ranks 107 behind Pak­istan and Nepal on the Glob­al Hunger Index

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.