വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ 110 റണ്‍സിന്റെ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത സല്‍മ ഖാതുന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി സ്നേഹ് റാണ നാലും പൂജ വസ്ട്രക്കര്‍ രണ്ടും വിക്കറ്റെടുത്തു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് ആറുപോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ഇന്ത്യ മൂന്നാമതെത്തിയത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 30 റണ്‍സെടുത്ത സ്മൃതിയെ പുറത്താക്കി നാഹിദ അക്തര്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ 42 റണ്‍സെടുത്ത ഷഫാലിയെ ഋതു മോണിയും മടക്കി. നായിക മിതാലി രാജ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങുകയും ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാല്‍ ഒറ്റയ്ക്ക് പൊരുതിയ യസ്ഥിക തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
80 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്. ഇന്ത്യയെ 229 റണ്‍സില്‍ ഒതുക്കിയതിന്റെ ആവേശത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ബംഗ്ലാദേശിനെ തുടക്കത്തിലെ ഇന്ത്യന്‍ വനിതകള്‍ എറിഞ്ഞൊതുക്കി. ഓപ്പണര്‍ ഷാമിന്‍ അക്തറെ(5) മടക്കി രാജേശ്വരി ഗെയ്ക്‌വാദ് ആണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഫര്‍ഗാന ഹോഖ്(0), ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന(3), റുമാന അഹമ്മദ്(2) എന്നിവര്‍ കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് വമ്പന്‍ തകര്‍ച്ചയിലേക്ക് വീണു. ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.
English Summary:india womens cricket team One more win to reach the semifinal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.