29 March 2024, Friday

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കി

Janayugom Webdesk
ഇറ്റാനഗര്‍
November 18, 2021 8:02 pm

ഇന്‍ഡ്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ അരുണാചല്‍പ്രദേശില്‍ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിരക്കിയത്. വ്യോമസേനയുടെ എംഐ17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരുണാചല്‍പ്രദേശില്‍ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ പട്‌നിടോപ്പ് ടൂറിസ്റ്റ് റിസോര്‍ട്ടിന് സമീപം സെപ്റ്റംബറില്‍ ഒരു സേന വിമാനം ഇടിച്ചിറക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.
വന്‍ ദുരന്തം ഒഴിവായതായി അധികൃതര്‍ പ്രതികരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
eng­lish summary;Indian Air Force heli­copter crash­es due to tech­ni­cal problems
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.