27 July 2024, Saturday
KSFE Galaxy Chits Banner 2

പാകിസ്താനിലേക്ക് ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണം; അബദ്ധത്തിലെന്ന് പ്രതിരോധ മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2022 10:08 pm

പാകിസ്താനിലേക്ക് ഇന്ത്യന്‍ മിസൈല്‍ വിക്ഷേപിച്ചത് അബദ്ധത്തിലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. മാര്‍ച്ച് 9ന് നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം, നടന്നത് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ചു. പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിലാണ് സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തത്.

വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. മിസൈല്‍ പാകിസ്താനില്‍ പതിച്ചു എന്ന് മനസ്സിലായി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തില്‍ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish sum­ma­ry; Indi­an mis­sile launch­es into Pak­istan; Min­istry of Defense says accident

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.