11 March 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ ടീമില്‍ കോവിഡ് വ്യാപനം; മായങ്ക് അഗര്‍വാള്‍ ടീമില്‍

Janayugom Webdesk
അഹമ്മദാബാദ്
February 3, 2022 9:28 pm

വെസ്റ്റിന്‍‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ കോവിഡ് വ്യാപനം. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിതുരാജ് ഗെയ്ക്വാദ്, റിസര്‍വ് താരം നവ്ദീപ് സൈനി എന്നിവര്‍ക്കും മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫിനുമടക്കം ഏഴു പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നു ശിഖര്‍ ധവാന്‍. റുതുരാജ് ഗെയ്‌ക്‌വാദ് ആകട്ടെ ഐപിഎല്ലിലെ ടോപ് സ്കോററാണ്. ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കും പരമ്പര നിര്‍ണായകമാണ്. പരമ്പരയ്‌ക്കായി ജനുവരി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. 

കളിക്കാരെ കൂടാതെ ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, സെക്യൂരിറ്റി ലെയ്‌സണ്‍ ഓഫീസര്‍ ബി ലോകേഷ്, മസാജ് തെറാപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ താരങ്ങള്‍ ഐസൊലേഷനിലാണ്. 

ENGLISH SUMMARY:Indian team; Mayank Agar­w­al in the team
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.