3 May 2024, Friday

Related news

March 13, 2024
February 14, 2024
February 9, 2024
January 5, 2024
December 28, 2023
December 3, 2023
October 21, 2023
September 11, 2023
September 1, 2023
July 17, 2023

പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി

Janayugom Webdesk
പത്തനംതിട്ട
February 9, 2024 2:54 pm

പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിച്ചു.

300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടി സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങിയെന്നാണ് പരാതി. സംസ്ഥാന വ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനുമുൻപിൽ പ്രതിഷേധവുമായി എത്തി.

കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്റ്റർ ചെയ്തു. 16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശ നൽകി.

പണം നഷ്ടമാവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഉടമകൾ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Invest­ment Scam Pathanamthitta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.