14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 3, 2025
May 20, 2025
May 19, 2025
May 19, 2025
May 18, 2025
May 16, 2025
May 7, 2025
May 6, 2025
May 5, 2025
April 17, 2025

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി

Janayugom Webdesk
കൊച്ചി
February 7, 2024 2:58 pm

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻ ഐ എ കോടതി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻഐഎ കണ്ടെത്തൽ.

Eng­lish Sum­ma­ry: is case : Court finds accused Riyaz Abu Bakar guilty
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.