27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024
March 20, 2024
January 28, 2024
January 11, 2024

ഐഎസ് ബന്ധം: ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 9:39 pm

ഭീകരവാദ സംഘടനായ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പിടികൂടുന്നതിനായി രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്.
മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധന നടന്ന കേന്ദ്രങ്ങളെല്ലാം എസ്‌ഡിപിഐയുമായി ബന്ധമുള്ളതാണെന്നാണ് സൂചന. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. കനത്ത സുരക്ഷാ വിന്യാസത്തോടെയാണ് റെയ്ഡ് നടന്നത്.
ഉത്തർപ്രദേശിൽ ഭീകരബന്ധം ആരോപിച്ച് മദ്രസ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖാണ് പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. തമിഴ്നാട്ടിലെ അമ്പൂരില്‍ നിന്നും എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ 22കാരന്‍ അന്‍വര്‍ അലിയെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: IS link: NIA raids in six states

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.