28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 28, 2024
June 14, 2024
October 11, 2023
October 10, 2023
June 11, 2023
May 12, 2023
February 13, 2023
February 10, 2023
February 10, 2023
February 4, 2023

ജ‍ഡ്ജിമാരില്‍ ആസ്തി വെളിപ്പെടുത്തിയത് 13 ശതമാനമെന്നു റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2024 1:20 pm

രാജ്യത്തെ 25 ഹൈക്കോടതികളിലെ 749 ജഡ്‌ജിമാരിൽ 98 പേർ (13 ശതമാനം) മാത്രമേ അവരുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളുവെന്ന്‌ റിപ്പോർട്ട്‌. ഹൈക്കോടതികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ച്‌ ദേശീയമാധ്യമമാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്‌. സ്വത്ത് വെളിപ്പെടുത്തിയവർ അധികവും കേരള, പഞ്ചാബ്‌–-ഹരിയാന, ഡൽഹി ഹൈക്കോടതികളിൽ നിന്നുള്ള ജഡ്‌ജിമാരാണ്‌.

കേരളഹൈക്കോടതിയിലെ 39 ജഡ്‌ജിമാരിൽ 37 പേരും സ്വത്ത്‌ വെളിപ്പെടുത്തി. പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതിയിലെ 55 ജഡ്‌ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39ൽ 11 പേരും സ്വത്തുവിവരം പുറത്തുവിട്ടു. ഹിമാചൽപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, കർണാടക, മദ്രാസ്‌ ഹൈക്കോടതികളിലെ ജഡ്‌ജിമാരിൽ ചിലരും ഈ പട്ടികയിലുണ്ട്‌. ജഡ്‌ജിമാർ അവരുടെ ആസ്‌തി, ബാധ്യത മുഴുവൻ വെളിപ്പെടുത്തണമെന്ന്‌ നിയമമില്ല. എന്നാൽ, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ ആസ്‌തി, ബാധ്യത വെളിപ്പെടുത്തുന്നത്‌ നിർബന്ധമാക്കി നിയമം കൊണ്ടുവരണമെന്ന്‌ പാർലമെന്റിന്റെ പേഴ്‌സണൽ, പബ്ലിക്ക്‌ ഗ്രീവിയൻസസ്‌, ലോ ആൻഡ്‌ ജസ്‌റ്റിസ്‌ കമ്മിറ്റി 2023ൽ ശുപാർശ ചെയ്‌തു. ഇതേതുടർന്ന്‌, സുപ്രീംകോടതിയിലെ 33 ജഡ്‌ജിമാരിൽ 27 പേർ ആസ്‌തി, ബാധ്യത വിവരങ്ങൾ വെളിപ്പെടുത്തി.

സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡും ആസ്‌തി വെളിപ്പെടുത്തി.18 ഹൈക്കോടതികളിൽനിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയെങ്കിലും ആസ്‌തി വെളിപ്പെടുത്താൻ തയാറായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവരാവകാശനിയമം ബാധകമല്ലെന്ന്‌ അലഹബാദ്‌, ബോംബെ ഹൈക്കോടതികളും ആസ്‌തിവിവരം നൽകുന്നതിനോട്‌ വിയോജിപ്പാണെന്ന്‌ ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയും മറുപടി നൽകി. ഗുജറാത്ത്‌, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്‌, തെലങ്കാന ഹൈക്കോടതികളും വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന്‌ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.