വരക്കേണ്ട ചിത്രത്തിന്റെ പൂർണ്ണരൂപമൊന്നും ആകാശത്തിനറിയില്ല പൂക്കളിലേക്ക് ചേക്കേറിയ കാറ്റിന്റെ പിരുപരുക്കലിലാണതിന് ചെവിവരച്ചത് പെട്ടെന്നൊരു ഇടിവാൾമിന്നിയതിലാണ് മുഖം മെനഞ്ഞത് മേഘപാളിയിൽ നിന്ന് പറയാതെ അടർന്നിറങ്ങിയ മഞ്ഞുതുള്ളിയിലാണ് മുഖം വിടർന്നത് മിഴിയിൽ നിന്ന് ഹൃദയത്തിലേയ്ക്ക് നീളുന്ന രശ്മിയിൽ ആരാണാ മഴവില്ലു നെയ്തത്? കാണുന്ന കണ്ണും പറയുന്ന ചുണ്ടും ഒന്നായാൽ മതിയെന്ന് ആകാശത്തിനോട് പറഞ്ഞത് തടാകമായിരുന്നു പറയുന്ന വാക്കെല്ലാം കണ്ണിലേക്ക് ചേക്കേറുന്നതുകൊണ്ട് കണ്ണതിന്റെ ചുണ്ട് കൂട്ടിയടച്ചു; ഒന്നുപോലും പുറത്തു വിടാതെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.