23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 6, 2024
May 31, 2023
August 25, 2022
August 11, 2022
July 19, 2022
July 3, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

പിസി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

Janayugom Webdesk
കോഴിക്കോട്
May 9, 2022 10:52 pm

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ എംഎൽഎ പി സി ജോർജിന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചു. വിവാദമായ വംശീയ പ്രസംഗത്തിൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ പി സി ജോർജ് പരാമർശം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിർത്തണം എന്ന തരത്തിലായിരുന്നു പരാമർശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല. ജോർജിന്റെ പരാമർശങ്ങൾ മത സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂർവ്വം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ. അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Jamaat-e-Isla­mi lawyer issues notice to PC George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.