22 December 2024, Sunday
KSFE Galaxy Chits Banner 2

നിർത്താതെ കുരയ്ക്കുന്ന ഭ്രാന്ത്

സ്മിത ഭരത്
December 19, 2021 4:54 pm

വിധേയത്വം വളച്ച വാലുമായി
കൂടെ നടന്ന കാലമത്രയും
മുരണ്ടും മൂളിയും മൂരി നിവർന്നും
വീട്ടു കാവലിരുന്നു.
നേരമെത്തുന്ന നേരത്ത്
നീട്ടുന്ന ദയവിൽ
ഒട്ടും കുരയ്ക്കാതെ നിസ്സംഗതയുടെ
പടിവാതിലിൽ തന്നെയിരുന്നു.
ആലസ്യത്തിന്റെ മയക്കങ്ങൾ
കുടഞ്ഞിട്ട ചിന്തകളിൽ
പാതിയും പതിരായിരുന്നു.
പൊട്ടി മുളയ്ക്കാതെ കുതിർന്നവ.
മതിൽക്കെട്ടുകൾക്കപ്പുറം തഴയ്ക്കുന്ന
പുത്തനുണർവ്വിലേക്ക്
കാതുകൂർപ്പിച്ചപ്പോൾ തന്നെ
തുറിച്ചു നോട്ടങ്ങൾ കൂച്ചു വിലങ്ങിട്ടു.
ഉഷ്ണം പുകയുമ്പോൾ
വിരിഞ്ഞിറ്റു വീഴുന്ന,
നാക്കിനടിയിലൊളിപ്പിച്ച ക്രൗര്യം,
തിണ്ടുപൊട്ടിക്കാനായി വെമ്പി നിന്നു.
ദൈന്യം വഴി മാറി, ചെവികൾ കൂർപ്പിച്ചു.
പന്തീരാണ്ടിന്റെ പേച്ചു വെടിഞ്ഞ്
തുടലു പൊട്ടിച്ചു നിന്നു കുരയ്ക്കുന്നു.
സ്തുതിയല്ലത്, സ്മൃതിയുമല്ല,
ഗതിയില്ലാതൊഴുകുന്ന
ദൈന്യങ്ങളല്ല.
പുതു വിപ്ലവോദ്ഘോഷണങ്ങൾ -
നിർത്താതെ കുരയ്ക്കുന്ന ഭ്രാന്ത്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.