കാലചക്രത്തിന്‍ ഭ്രമം തുടരും,
കാളസര്‍പ്പയോഗസ്ഥിതി മാറി വരും
മറഞ്ഞ ഗുരുഗ്രഹം തെളിഞ്ഞുവരും
ദിവ്യപ്രകാശം പരക്കുമെങ്ങും
കൊറോണ വൈറസിന്‍ വീര്യം കെടും
പടം കൊഴിഞ്ഞ് വീരന്‍ പറന്നുപോകും
മാനവയത്ന പുനരര്‍പ്പണ വേഗം
അവനിയില്‍ സുസ്ഥിതി വീണ്ടെടുക്കും.
ജ്യോതിര്‍ഗോളത്തില്‍ സ്ഫുരിച്ചു നില്‍ക്കും
ബഹുതാരാഗണമതില്‍ മിന്നും സൂര്യന്‍
സൂര്യനു ചുറ്റും ഭ്രമണം തുടരുമീ
അഷ്ടഗ്രഹങ്ങള്‍ തന്‍ ഗതിഭേദങ്ങള്‍
പരസ്പരാകര്‍ഷണ ശക്തിയാലുതിരുന്ന
ബലാബലങ്ങള്‍ക്ക് നിമിത്തമല്ലോ
ജീവജാലങ്ങള്‍ തന്‍ നിലനില്പിന്നാധാര-
മീബലമെന്നത് ശാസ്ത്രസത്യം.
ഗുരുദ്വാരാ ലഭിച്ചൊരു ഗൃഹപാഠങ്ങള്‍
വരും ദിനങ്ങളിലേയ്ക്ക് ഗുണപാഠങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.