9 December 2024, Monday
KSFE Galaxy Chits Banner 2

മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും, ഡിസംബ‍ർ ഒന്ന് മുതൽ 21% വർധന

Janayugom Webdesk
മുംബൈ
November 29, 2021 9:35 am

എയ‍ടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. 

ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം.
eng­lish summary;jio also sharply increased mobile rates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.