June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ആഷിഖ്‌ അബുവിൽ നിന്ന് ഞാൻ ഫാസിസം പഠിച്ചു, പരിഹാസവുമായി സംവിധായകൻ ജോൺ ഡിറ്റോ

By Janayugom Webdesk
February 15, 2020

ആഷിഖ്‌ അബുവിൽ നിന്ന് ഞാൻ ഫാസിസം പഠിച്ചു, പരിഹാസവുമായി സംവിധായകൻ. ഫേസ്ബുക്ക്‌ പേജിലൂടെയാണ്‌ തന്റെ പഴയകാല സുഹൃത്തായ ആഷിഖ്‌ അബുവിനെതിരെ സംവിധായകൻ ജോൺ ഡിറ്റോ രംഗത്തെത്തിയിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ആഷിക് അബു മഹാരാജാസിൽ എന്റെ ജൂനിയറായിരുന്നു.
ഫേസ്ബുക്കിൽ ആദ്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു.
ഒരിക്കൽ ഹൈന്ദവ ഫാസിസത്തെക്കുറിച്ച്
ആഷിക്ക് രോഷം കൊണ്ടപ്പോൾ
വളരെ
നിഷ്ക്കളങ്കനായ ഞാൻ ശാന്തനായി ചോദിച്ചു.
എന്താണ് ഫാസിസം..?

അന്ന് തന്നെ എന്നെ ആഷിക്ക് unfriend ചെയ്തു. പിന്നീട്
ഫാസിസം എന്താണെന്നറിയാൻ ഞാനേറെക്കാലം അലഞ്ഞു. ഗ്വാളിയോറിലും ഖരാനകളുടെ നാട്ടിലും..
പക്ഷെ സാധനം കിട്ടിയില്ല.

ഞങ്ങടെ ആലപ്പുഴയിൽ CPM സമ്മേളനം വന്നപ്പോൾ വി.എസിന് ഇടം കിട്ടിയില്ലെങ്കിലും ആഷിക്ക് അബു ക്ഷണിതാവായി ഇരിക്കുന്നത് കണ്ടു.
പി.രാജീവിന്റെ ചങ്കാണാഷിക്ക്…
പാട്ടുപാടിച്ച് കാശുണ്ടാക്കാനറിയാവുന്ന
കേരളത്തിലെ പരിണതപ്രജ്ഞൻ.
പ്രളയമേ നന്ദി.
നല്ലൊരു ഫിലിം മേക്കറിൽനിന്ന് ഫാഷിസം ഞാൻ പഠിച്ചു.
ഇനിയൊരിക്കലും
ഞാനത് മറക്കില്ല.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.