16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
February 28, 2025
February 26, 2025
February 17, 2025
February 17, 2025

സുരേന്ദ്രന്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ബിജെപി അണികള്‍; കോഴകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

Janayugom Webdesk
October 17, 2021 5:39 pm

“സേവ്‌ ബിജെപി ഫോറം എന്ന പ്രസ്ഥാനത്തിനു പിന്നാലെ സുരേന്ദ്രന് ഒപ്പം നില്‍ക്കുന്ന നേതാക്കളെ ബഹിഷ്കരിക്കാനും പാര്‍ട്ടിയില്‍ തീരുമാനം. കോഴയില്‍ കലങ്ങി മറിയുന്ന ബിജെപിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അടുത്ത ദിവസം വയനാട്ടില്‍ എത്തുന്ന സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാറിനെ ബഹിഷ്‌കരിക്കാന്‍ വിമത നീക്കം. കുഴപ്പങ്ങളുടെ കേന്ദ്ര ബിന്ദുവായ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തണമെന്ന് വിമതര്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നു. മൂന്നരക്കോടി എങ്ങനെ ചെലവിട്ടു എന്നത് സംബന്ധിച്ച് കെ സുരേന്ദ്രന്‍ നേരിട്ടെത്തി മറുപടി പറയണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് നടപ്പായില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെതിരെ മറ്റൊരു ‘ബോംബ്’ പൊട്ടിക്കാനുള്ള നീക്കത്തിലാണ് വിമതര്‍. വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിയൊരുക്കുന്ന സംഭവത്തിന്റെ എല്ലാ തെളിവുകളുമായാണ് ഇവര്‍ നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. നവമി കഴിയും വരെ കാത്ത് നില്‍ക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്താത്തതെന്നാണ് വിമത പക്ഷം.ജില്ലയില്‍ ഭൂരിഭാഗവും ഔദ്യോഗിക പക്ഷത്തിന് എതിരായിരിക്കുന്നു. ഇതോടെ എതിര്‍പ്പുകളെ അടച്ചമര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കവും പാളി. 

കെ സുരേന്ദ്രന്‍ പക്ഷക്കാരായ ജില്ലാ പ്രസിഡന്റ് കെ പി മധു, കെ സദാനന്ദന്‍, പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കൊപ്പം വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ബഹുഭൂരിപക്ഷം കമ്മിറ്റികളും നേതാക്കളും പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷത്തിന് എതിരാണ്. സി കെ ജാനുവിന്റെ സ്ഥാനാര്‍ഥിത്വം പരസ്യമായി ചോദ്യം ചെയ്തതു മുതല്‍ കെ സുരേന്ദ്രന്റെ കണ്ണിലെ കരടായ മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിന്റെ നേതൃത്വത്തിലാണ് വിമതര്‍ പടയൊരുക്കം കൂടുതല്‍ ശക്തമാക്കുന്നത്.തെരെഞ്ഞടുപ്പിന് ബത്തേരി മണ്ഡലത്തില്‍ മൂന്നരക്കോടി കള്ളപ്പണം എത്തിച്ചതിനെ ചൊല്ലിയുള്ള കലഹമാണ് ബിജെപിയില്‍ ഇപ്പോഴും പുകയുന്നത്. ഈ പണം കൈകാര്യം ചെയ്തതിലുള്ള അഴിമതി ചൂണ്ടിക്കാണിച്ചവരെ നേതൃത്വം പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദമാണ് വന്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. അഴിമതിക്കാരെ സംരക്ഷിച്ച കെ സുരേന്ദ്രന്‍ അവരിലൊരാളെ തന്നെ ജില്ലാ പ്രസിഡന്റായി തീരുമാനിച്ചതോടെ പ്രതിഷേധം ആളിക്കത്തി. 

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് നേതൃത്വം തിരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പുനഃസംഘടനയില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.പാർടിയിലെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച്’. പ്രസിഡന്റ്‌ കെ സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും എതിർക്കുന്നവരാണ് സേവ് ബിജെപി ഫോറത്തിന് പിന്നില്‍ ബിജെപിയെ രക്ഷിക്കാനെന്ന പേരിൽ ഇവർ പ്രവർത്തകർക്കിടയിൽ ലഘുലേഖ വിതരണം ചെയ്‌തു. സുരേന്ദ്രനും മുരളീധരനും ബിജെപിയെ കാശാപ്പ് ചെയ്യുന്നുവെന്ന്‌ ‘അസതോ മാ സദ്‌ ഗമയാ’ എന്ന ലഘുലേഖയിലുണ്ട്‌.സംഘടനയിലെ “അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന പേരിൽ അറിയപ്പെടുന്ന ഇവരാണ്‌ ബിജെപിയുടെ തകർച്ചയ്‌ക്ക് കാരണം. 

ഇവരുടെ ഡൽഹിയിലെ ഗോഡ്ഫാദർ ആരാണ്. സ്വന്തം പാർടിയുടെ പണം അടിച്ചുമാറ്റിയ നേതാക്കളുള്ള പാർടിയായി ബിജെപി. മുരളീധരനും സുരേന്ദ്രനും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പാർടി വിട്ടു. അവരിൽ 99.9 ശതമാനവും ഇടതുപക്ഷത്തേക്കാണ് പോയത്. കേരളത്തിൽ ആർഎസ്‌എസ്‌ നേതൃത്വം സുരേന്ദ്രനും മുരളീധരനും മുന്നിൽ ഒന്നും പറയാന്‍ പ്രാപ്തരല്ലായിരിക്കുകയാണെന്നും പാര്‍ട്ടി അണികളില്‍ സംസാരമുണ്ട്.

Eng­lish Sum­ma­ry : k suren­dran and inter­nal prob­lems in bjp kerala

You may also like this video :

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.