18 April 2025, Friday
KSFE Galaxy Chits Banner 2

കാളികാവ് ഗാലറി തകര്‍ന്ന് വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
മലപ്പുറം
March 20, 2022 11:08 am

കാളികാവ് പൂങ്ങോടില്‍ ഫുട്ബോള്‍ കളിക്കിടെ ഗാലറി തകര്‍ന്ന് വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. രണ്ടായിരത്തോളം ആളുകളാണ് ഫൈനല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നത്. കളി തുടങ്ങും മുമ്പ് ഗാലറി തകര്‍ന്ന് വീഴുകയായിരുന്നു. മുളയും, കമുങ്ങും ഉപയോഗിച്ച് താല്‍കാലികമായി നിര്‍മ്മിച്ചതാണ് ഗാലറി. പരിക്ക് പറ്റിയ ആളുകളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്.

Eng­lish sum­ma­ry; Kalikavu Gallery col­laps­es; A case has been reg­is­tered against the organizers

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.