11 September 2024, Wednesday
KSFE Galaxy Chits Banner 2

കാനത്തിന് വിട നല്‍കി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക്

Janayugom Webdesk
തിരുവനന്തപുരം
December 9, 2023 2:25 pm

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി തലസ്ഥാന നഗരം. പട്ടം പിഎസ് സ്മാരകത്തിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വിലാപയാത്ര കോട്ടയത്തേക്ക്  പുറപ്പെട്ടു. പ്രിയനേതാവിനെ കാണാൻ ആയിരങ്ങളാണ് സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തേക്ക് എത്തിയത്. രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും കാനത്തിന് അന്ത്യോപചാരമർപ്പിക്കാൻ തിരുവനന്തപുരത്തെത്തി. സിപിഐയുടെ ദേശീയ നേതാക്കളും പല മുതിർന്ന കോൺഗ്രസ് നേതാക്കളും പി എസ് സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.