24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 8, 2024

ലഹരി മരുന്നുമായി ദമ്പതികൾ അറസ്റ്റിലായ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

Janayugom Webdesk
കണ്ണൂർ
March 16, 2022 9:39 pm

ട്രാവൽ ഏജൻസിയുടെ പാർസൽ ഓഫിസിൽ നിന്നും ഒരു കോടിയോളം രൂപയുടെ എംഡിഎംഎയും ബ്രൗൺഷുഗറുമായി ദമ്പതികൾ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കണ്ണുർ തെക്കി ബസാറിലെ നിസാം(35) പിടിയില്‍. കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശമായ ഹൊസങ്കടിയിൽ നിന്നാണ് കാറിൽ സഞ്ചരിക്കുന്നതിനിടെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ നേരത്തെ അറസ്റ്റിലായ അഫ്സൽ-ബൾക്കീസ് ദമ്പതികൾക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചുനൽകിയത് ഇയാളാണെന്ന് സമ്മതിച്ചതായി എസ്‌പി ആർ ഇളങ്കോ അറിയിച്ചു.

മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദമ്പതികളായ ബൾക്കീസ്-അഫ്സൽ എന്നിവരെ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ബൾക്കീസിന്റെ അടുത്ത ബന്ധുവാണ് പിടിയിലായ നിസാം. ഈ കേസിൽ മറ്റൊരു പ്രതിയായ ജനീസ് ഒളിവിലാണ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നിസാമിന്റെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നും ഇയാൾ ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 

വാട്സ് ആപ്പ് സന്ദേശങ്ങൾ, ഗൂഗിൾ മാപ്പ് എന്നിവ ഉപയോഗിച്ചാണ് ബൾക്കിസ് നിസാമിന് മയക്കുമരുന്ന് ഇടപാടുകാർക്ക് എടുക്കുന്നതിനായി വെച്ച സ്ഥലങ്ങൾ വ്യക്തമാക്കിയിരുന്നത്. ഓരോ ഇടപാടിനും കമ്മിഷനും ഇൻസെന്റീവും ബൾക്കിസിന് ഗൂഗിൾ പേ വഴി നൽകിയിരുന്നു. ഇടപാടുകാരിൽ നിന്നും മയക്കുമരുന്നിന്റെ വില ഗുഗിൾ പേ വഴി ലഭിച്ചതിനു ശേഷം മാത്രമേ സാധനങ്ങൾ കൈമാറിയിരുന്നുള്ളു. കണ്ണുർ ജില്ലയിൽ നിന്നും പിടികൂടിയ ഏഴു മയക്കുമരുന്ന് കേസുകളിൽ എടക്കാട്, കണ്ണുർ സിറ്റി പൊലീസ് സ്റ്റേഷനുകളിലെ അഞ്ചു കേസുകളിൽ നിസാമിന് പങ്കുണ്ടെന്ന് വ്യക്തമായതായും എസ്പി പറഞ്ഞു.

കഴിഞ്ഞ മാർച്ച് ഏഴിനാണ് രണ്ടുകിലോ വരുന്ന എംഡിഎംഎ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്സലും പിടിയിലായത്. തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശേഖരകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയത്. മറ്റൊരു പ്രതിയും ബൾക്കിസിന്റെ അടുത്ത ബന്ധുവുമായ കണ്ണുർ സിറ്റി മരക്കാർ കണ്ടിയിലെ ജനീസ് ഒളിവിലാണ്. അറസ്റ്റിലായ നിസാം റിമാൻഡിലായ ബൾക്കീന്റെറെ അമ്മാവന്റെ മകനാണ്.

Eng­lish Summary:Kannur drug­case; The main accused has been arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.