22 May 2024, Wednesday

Related news

May 19, 2024
May 13, 2024
April 23, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 17, 2024
April 16, 2024
April 15, 2024

ഡി രാജക്ക് സ്വീകരണം നൽകി കണ്ണൂര്‍

Janayugom Webdesk
കണ്ണൂർ
April 4, 2022 7:02 pm

സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഇന്നലെ കണ്ണൂരിലെത്തി. സി പി ഐ നേതാക്കളായ സി പി മുരളി, സി പി സന്തോഷ് കുമാർ, എ പ്രദീപൻ, കെ ടി ജോസ്, എം ഗാഗാധരൻ, അഡ്വ വി ഷാജി, പി കെ മധുസൂദനൻ, കെ പി കുഞ്ഞികൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ പായം ബാബുരാജ്, മാമ്പ്രത്ത് രാജൻ, സി കെ ചന്ദ്രൻ എന്നിവർ ഡി രാജയെ സ്വീകരിച്ചു. പാർട്ടികോൺഗ്രസ് സംഘാടകമസമിതിക്ക് വേണ്ടി സിപിഎം സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്, മട്ടന്നൂർ ഏരിയാസെക്രട്ടറി എൻ വി ചന്ദ്രബാബു , എം രതീഷ് എന്നിവരും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡി രാജയെ സ്വീകരിക്കാനെത്തി.സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാത്രിയോടെ എത്തിചേർന്നു. കണ്ണൂർ വിമാനത്താവളത്തിൽ പാർട്ടി നേതാക്കളും സ്വാഗത സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. പിബി അംഗങ്ങളായ മണിക്, സർക്കാർ ഹന്നൻ മൊള്ള എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Kan­nur wel­comes D Raja

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.