16 June 2024, Sunday

Related news

June 15, 2024
June 15, 2024
June 11, 2024
June 7, 2024
June 2, 2024
June 1, 2024
May 29, 2024
May 28, 2024
May 27, 2024
May 22, 2024

ജീവിതനിലവാരത്തിൽ വൻനഗരങ്ങളെ പിന്നിലാക്കി കൊച്ചി, തൃശൂര്‍

Janayugom Webdesk
തിരുവനന്തപുരം
May 22, 2024 10:37 pm

ജീവിത നിലവാര സൂചികയില്‍ മികച്ച നേട്ടം സ്വന്തമാക്കി കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും. വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയെക്കാള്‍ മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരങ്ങളായി കൊച്ചിയും തൃശൂരും ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സില്‍ ഇടം നേടി. സൂചികയില്‍ തൃശൂര്‍ 757-ാം സ്ഥാനത്തും കൊച്ചി 765-ാം സ്ഥാനത്തുമാണ്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഇത് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്‍ഹി (838), ഐടി ഹബ്ബായ ബംഗളൂരു (847), ഹൈദരാബാദ് (882) എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളുടെ റാങ്ക്. 

ജീവിത നിലവാര മാനദണ്ഡത്തില്‍ താഴ്ന്ന റാങ്കാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങള്‍ മികച്ച സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. മൊത്തത്തിലുള്ള റാങ്കിങ്ങില്‍ മുംബൈ 427, ഡല്‍ഹി 350, ബംഗളൂരു 411 സ്ഥാനങ്ങളിലാണ്. ആദ്യ 300ല്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്കൊന്നും എത്താനായിട്ടില്ല. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലായാണ് ഇടംനേടിയിരിക്കുന്നത്. 

ലോകത്തെ ഏറ്റവും മികച്ച നഗരം യുഎസ്എയിലെ ന്യൂയോര്‍ക്ക് ആണ്. പിന്നാലെ ലണ്ടന്‍, സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്. യുപിയിലെ സുല്‍ത്താന്‍പൂരാണ് ഏറ്റവും പിന്നിലുള്ളത്. ഉത്തരേന്ത്യന്‍ നഗരങ്ങളെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉള്ളത് ദക്ഷിണേന്ത്യയിലാണെന്നും പട്ടിക വ്യക്തമാക്കുന്നു.

Eng­lish Summary:Kochi and Thris­sur lag behind big cities in terms of liv­ing standards
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.