May 27, 2023 Saturday

Related news

May 21, 2023
May 5, 2023
April 28, 2023
April 22, 2023
April 18, 2023
April 3, 2023
March 31, 2023
March 31, 2023
March 19, 2023
March 18, 2023

സ്പിന്‍ ചുഴലി, ഒടുവില്‍ വെെളിച്ചക്കുറവ്: ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യടെസ്റ്റ് സമനിലയില്‍

Janayugom Webdesk
കാണ്‍പൂര്‍
November 29, 2021 5:18 pm

ഇന്ത്യ ‑ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 284 റണ്‍സാണ് എടുത്തത്. ഇതിനെതിരെ 98 ഓവറില്‍ 165 റണ്‍സ് എടുത്ത് കിവീസ് മുന്നേറവെ, വെളിച്ചക്കുറവിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്ക്കാന്‍ അംപയര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.

91 പന്തിൽ നിന്ന് 18 റൺസുമായി ചെറുത്തുനിൽപ്പ് നടത്തിയ രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 23 പന്തിൽ നിന്ന് 2 റൺസുമായി അജാസ് പട്ടേലും പുറത്താവാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആർ അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിന്റെ അഞ്ചാം ദിനം തുടക്കത്തിൽ ന്യൂസിലൻഡ് വലിയ പ്രതീക്ഷയോടെയാണ് ബാറ്റ് വീശിയത്. ടോം ലഥാമും വില്യം സോമർവില്ലെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സോമർവില്ലെ (36) ഉമേഷ് യാദവിന്റെ പന്തിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നു. പിന്നീടങ്ങോട്ട് ഇന്ത്യൻ സ്പിന്നർമാരുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ടോം ലഥാം (52), കെയ്ൻ വില്യംസൺ (24) എന്നിവരൊഴിച്ചാൽ മറ്റൊരു കിവീസ് ബാറ്ററെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിൽ നിന്ന് പിന്നീട് കിവീസ് കൂപ്പുകുത്തുകയായിരുന്നു. സ്കോർ 150 കടന്നപ്പോഴേക്കും 9 വിക്കറ്റുകൾ നിലംപൊത്തിയിരുന്നു.

രണ്ട് ഇന്നിങ്സുകളിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരം. 

Eng­lish Summary:Kanpur Test: India and Kiwis split in a draw
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.