10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 9, 2025
July 8, 2025
July 5, 2025
July 4, 2025
July 2, 2025
July 1, 2025
July 1, 2025
June 28, 2025
June 27, 2025
June 26, 2025

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് സര്‍വേഫലം

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2023 1:21 pm

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ച് വളരെ പ്രാധാന്യം ഏറുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യം അധികാരത്തില്‍ എത്തിയ കര്‍ണ്ണാടകത്തില്‍ തുടര്‍ ഭരണത്തിനായി തരം താണ രാഷ്ട്രീയകളികള്‍ക്കും ശ്രമിക്കുകയാണ്. എന്നാല്‍ ഭരണവിരുദദ്ധ വികാരം ബിജെപിയെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തുന്നത്. പുറത്തുവരുന്ന സര്‍വഫലവും ബിജെപിക്ക് അനുകൂലമല്ല.

ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. കർണാടകയിലെ ഐപിഎസ്എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്എഎസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. കോൺഗ്രസ് വോട്ട് വിഹിതം 38.14 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. അതേസമയം ബി ജെ പിയുടെ വോട്ട് ശതമാനം 36.35 ശതമാനത്തിൽ നിന്ന് 2.35% കുറഞ്ഞ് 34 ശതമാനമാകുമെന്നും സർവ്വേ പ്രവചിക്കുന്നു.ബാംഗ്ലൂർ സിറ്റി മേഖലയിൽ കോൺഗ്രസ് വലിയ ആധിപത്യം നേടും. 

ഇവിടെ കോൺഗ്രസിന് 13- 14 വരെ സീറ്റുകൾ ലഭിക്കും.മുൻ ബിജെപി നേതാവ് ജനാർദന റെഡ്ഡിയുടെ പുതിയ പാർട്ടി ഹൈദരാബാദ്-കർണാടകയിൽ ബി ജെ പിക്ക് ക്ഷീണം വരുത്തുമെന്ന് സർവ്വേ പറയുന്നു. ബി ജെ പിക്ക് ഇവിടെ 12 മുതൽ 14 വരെ സീറ്റുകൾ വരെയെ നേടാനാകൂവെന്നാണ് സർവ്വേ കണ്ടെത്തൽ. അതേസമയം കോൺഗ്രസിന് 21 മുതൽ 22 വരെ സീറ്റുകൾ ലഭിച്ചേക്കും. മധ്യ കർണാടകയിൽ കോൺഗ്രസിന് 16 മുതൽ 17 വരെ സീറ്റുകൾ ലഭിക്കുമ്പോൾ ബിജെപിക്ക് 8 മുതൽ 9 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും സർവ്വേ പറയുന്നു. യെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനുള്ള തീരുമാനം ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

പിന്നാക്ക,പട്ടികജാതി/പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും കോൺഗ്രസിനെ പിന്തുണയ്ക്കും. വൊക്കാലിഗ വിഭാഗത്തിന്റെ പിന്തുണ ഇത്തവണയും ജെ ഡി എസിന് തന്നെയാകുമെന്നും സർവ്വേ പറയുന്നു. 50 ശതമാനം ആളുകൾ ജെഡിഎസിനെയും 38 ശതമാനം കോൺഗ്രസിനെയും 10 ശതമാനം ബിജെപിയെയും പിന്തുണയ്ക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.കൊപ്പൽ, ഗംഗാവതി, ബല്ലാരി, കോലാർ, ദാവൻഗെരെ, റായ്ച്ചൂർ എന്നിവിടങ്ങളിൽ ജനാർദ്ദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ നിർണ്ണായക ശക്തിയാകും. പ്രവചിക്കുന്നു. എഐഎംഐഎംആറ് മുതൽ ഏഴ് വരെ സീറ്റുകളിൽ നിർണായകമായേക്കാമെന്നും സർവ്വേ പറയുന്നു.

Eng­lish Summary:
Kar­nata­ka Assem­bly Elec­tions; The sur­vey results show that the BJP will face a heavy setback

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.