7 May 2024, Tuesday

Related news

May 6, 2024
April 29, 2024
April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 13, 2024
March 12, 2024
March 5, 2024
March 4, 2024

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക

Janayugom Webdesk
ബംഗളുരു
January 7, 2022 5:59 pm

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. പ്രതിദിന കേസുകള്‍ 5000 കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ചികിത്സ ഉറപ്പാക്കാന്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും.

ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. സുതാര്യമായ രീതിയില്‍ ഹോസ്പിറ്റല്‍ ബെഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിന്റെ രണ്ടു ഡോസും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മാര്‍ക്കറ്റുകള്‍, മാളുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലടക്കം ഇത് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

eng­lish sum­ma­ry; Kar­nata­ka has made covid exam­i­na­tion com­pul­so­ry for those com­ing from oth­er states

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.