26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 23, 2024
July 9, 2024
July 3, 2024
July 3, 2024
June 20, 2024
June 6, 2024
June 3, 2024
May 29, 2024

കരുവന്നൂര്‍ ബാങ്ക്; ആധാരം കൈവശപ്പെടുത്തിയ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

Janayugom Webdesk
തൃശൂർ
September 30, 2023 5:00 pm

കരുവന്നൂര്‍ കേസില്‍ ബാങ്കില്‍ നിന്ന് ആധാരം കൈവശപ്പെടുത്തിയ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ഇഡിയെ എതിര്‍ കക്ഷിയാക്കി തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ നാലു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ആധാരം ലഭിക്കാനായി തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. വായ്പ തിരിച്ചടച്ച ശേഷമായിരുന്നു ഇത്. എന്നാല്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൊണ്ടുപോയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഹര്‍ജിയില്‍ ഇഡിയുടെ നിലപാട് കോടതി തേടി. ബുധനാഴ്ച്ചക്കകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. 2022ല്‍ ആണ് 50 സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മെയ് മാസത്തില്‍ ഫ്രാന്‍സിസ് തിരിച്ചടവ് പൂര്‍ത്തിയാക്കി. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ഈടു വച്ച ഫ്രാന്‍സിസിന്റെ ആധാരം ഉള്‍പ്പെടെ ഏതാനും പേരുടെ ആധാരങ്ങള്‍ ബാങ്കില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടു പോയതില്‍ ഉള്‍പ്പെടുന്നു.

Eng­lish Summary:Karuvannur Bank; High Court seeks expla­na­tion from ED, which seized Aadhaar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.