17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 1, 2025
February 25, 2025
January 29, 2025
January 28, 2025
January 14, 2025
January 14, 2025
January 8, 2025
January 3, 2025
December 13, 2024

കിഫ്ബിക്ക് വീണ്ടും സമൻസ്: ഹൈക്കോടതി വിശദീകരണം തേടി

Janayugom Webdesk
കൊച്ചി
January 12, 2024 11:16 pm

ഇഡിക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കിഫ്ബിക്ക് വീണ്ടും സമൻസയച്ചതിൽ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം ഇഡി മറുപടി നൽകണമെന്ന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. സമൻസിൽ പഴയ കാര്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നുവെന്നും ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തെ തന്നെ നൽകിയതാണെന്നും കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇഡി സമൻസിലെ തുടർനടപടികളെല്ലാം തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു കിഫ്ബിക്കും ഡോ. തോമസ് ഐസക്കിനും ഇഡി വീണ്ടും നോട്ടീസ് നൽകിയത്. ഇത് ചോദ്യം ചെയ്ത് കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഇഡിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry; kiifb sum­moned again: High Court seeks explanation
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.