24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 10, 2025
February 24, 2025
January 29, 2025
January 10, 2025
November 18, 2024
October 16, 2024
July 3, 2024
July 2, 2024
March 18, 2024

ട്വിറ്ററിലും കോലി തന്നെ കിങ്

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 8:31 am

ക്രിക്കറ്റ് കളത്തിലെ കിങ് എന്ന് ആരാധകര്‍ ഒരുപോലെ വിശേഷിപ്പിക്കപ്പെടാറുള്ള ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്ക് മറ്റൊരു നേട്ടം കൂടി. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. കോലിക്ക് നിലവിൽ ഇന്‍സ്റ്റഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പിലൂടെ സെഞ്ചുറി വരള്‍ച്ച കോലി അവസാനിപ്പിച്ചത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ തന്റെ 71-ാം സെഞ്ചുറിയാണ് കോലി കുറിച്ചത്. അന്താരാഷ്ട്ര ടി20യിലെ കോലിയുടെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

Eng­lish Summary:Kohli him­self is the king on Twitter
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.