21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

കോട്ടയം ഷാൻ വധക്കേസ്: കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിൽ

Janayugom Webdesk
കോട്ടയം
January 18, 2022 1:46 pm

കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനിൽ ഇട്ട സംഭവത്തിൽ കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിൽ. കൂട്ടു പ്രതികളായ ഓട്ടോ ഡ്രൈവർ ബിനു, കിരൺ, ലുധീഷ്,സതീഷ് എന്നിവരായാണ് ഒടുവിൽ പിടിയിലായത്.

പ്രതികൾ സഞ്ചാരിച്ചിരുന്ന ഓട്ടോയും കണ്ടെത്തി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് പേരെയും  പൊലീസ് പിടികൂടി. കൊലപാതകം താൻ ഒറ്റയ്ക്കാണ്  ചെയ്‍തത് എന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ജോമോൻ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകത്തിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് കണ്ടെത്തിയത്.

മാങ്ങാനത്ത് വെച്ചാണ് ഷാനിനെ ഇവർ ക്രൂരമായി മർദിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

eng­lish sum­ma­ry; Kot­tayam Shan mur­der case: All those direct­ly involved in the case have been arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.