കെഎസ്ആര്‍ടിസിയില്‍ 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍. വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകള്‍ നല്‍കുകയും അതിലേക്ക് കരാര്‍ നിയമനങ്ങള്‍ തുടരുകയും ചെയ്യും. കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശമുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തികകളാണ് കെഎസ്ആര്‍ടിസിയില്‍ വെട്ടിക്കുറച്ചത്.
ഇപ്പോഴുള്ള 3776 ബസുകള്‍ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിള്‍ഡ്യൂട്ടി വ്യാപകമാക്കിയാല്‍ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകള്‍ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയില്‍ പരീക്ഷണത്തിലുള്ള സിംഗിള്‍ ഡ്യൂട്ടിയില്‍ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തില്‍ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും. 2022 മേയിലെ കണക്കുകള്‍ പ്രകാരം 9552 ഡ്രൈവര്‍മാരും 9030 കണ്ടക്ടര്‍മാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ 7650 വീതം കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മതി.
English summary; KSRTC braces for recovery; Proposed to avoid 5098 permanent appointments
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.