കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ശമ്പള വിതരണം ആരംഭിക്കും. ജൂണ്‍ മാസത്തെ ശമ്പളമാണ് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ട ക്ടര്‍മാര്‍ക്കുമാണ് ശന്പളം നല്‍കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 79 കോടി രൂപ പ്രതിമാസം വേണം. ഇപ്പോള്‍ അമ്പത് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പള വിതരണം തുടരാന്‍ സാധിച്ചത്. 65 കോടി രൂപ നേരത്തെ കെഎസ്ആർടിസി സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് 50 കോടി അനുവദിക്കുകയായിരുന്നു.
മേയ് മാസത്തിലെ ശമ്പള വിതരണം ഈ മാസം രണ്ടാം തീയതിയാണ് പൂര്‍ത്തിയാക്കിയത്. നേരത്തെ ശമ്പള വിതരണത്തിന് സര്‍ക്കാരില്‍ നിന്നും സഹായം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ മാസവും ഇത്തരത്തില്‍ പണം അനുവദിക്കാനാകില്ലെന്ന് ധനകാര്യ വകുപ്പ് നിലപാട് സ്വീകരിച്ചു. കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
English summary; KSRTC salary distribution from Saturday
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.