കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെമുതല്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തില്‍ എത്തിയ ഉടനെ ശമ്പളം വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മാനേജ്മെന്റിന് സമാഹരിക്കാന്‍ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്ആര്‍ടിസി. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇന്ധന വില വര്‍ധനവ് കാരണം കോടികളുടെ അധിക ചിലവ് ഉണ്ടായിട്ടുണ്ട്. ഇതാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുടെ പ്രധാന കാരണം. മാനേജ്മെന്റിന്റെ മാത്രം പരിശ്രമം കൊണ്ട് ശമ്പള വിതരണം നടത്താന്‍ കഴിയില്ലെന്നും.
English summary; KSRTC salary distribution from tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.