27 April 2024, Saturday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

കെഎസ് യു പരിഷ്ക്കാരത്തില്‍ അതൃപ്തിയുമായി കെഎസ് യു, കോണ്‍ഗ്രസ് നേതൃത്വം

Janayugom Webdesk
തിരുവനന്തപുരം
July 31, 2023 11:32 am

കേരള വിദ്യാര്‍ത്ഥി യൂണിയനില്‍ പരിഷ്ക്കാരം കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ സംസ്ഥാന കെ എസ് യുവിലും, കോണ്‍ഗ്രസിലും അമര്‍ഷവും, അതൃപ്തിയും ഉയരുന്നു.

നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍രെ ചുമതലയുള്ള എഐസിസി ഭാരവാഹി കനയ്യകുമര്‍ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെയാണ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. കെ എസ് യു രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായിട്ടാണ് പുതിയ പരിഷ്ക്കാരം. എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പരിഷ്ക്രാത്തിന് കേരളത്തില്‍ തുടക്കമിടാനാണ് തീരുമാനം. കേരളം പരീക്ഷണ ശാലായായിമാറുകയാണ്. 

കേരളം പുതിയ പരിഷ്കാരത്തിന് പറ്റിയ സംസ്ഥാനമല്ലെന്ന നിലപാടിലാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്, അതായത് കെ എസ് യു വില്‍ പുതിയ പരിഷ്കാരം അനുസരിച്ച് മികച്ച പ്രവര്‍ത്തനംകാഴ്ചവെയ്ക്കുന്ന ഭാരവാഹികള്‍ക്ക് സ്ഥാനകയറ്റം നല്‍കാനും അല്ലാത്തവരെ സ്ഥാനത്ത് നിന്നും ഒഴിവാക്കാനുമാണ് തീരുമാനം .

45 ദിവസത്തെ പ്രവവര്‍ത്തനമാണ് എന്‍എസ് യു വിലയിരിത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍,കണ്‍വീനര്‍മാര്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം എടുക്കുക. പരിഷാകാരം അനുസരിച്ച് ജില്ലാ, ബ്ലോക്ക് തല പുനസംഘടനയിലും പുതിയ മനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 

എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്‍റുമാര്‍ അധ്യക്ഷനായും,സംസ്ഥാന ഭാരവാഹികള്‍ അംഗങ്ങളായുമുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി ദേശീയ കമ്മിറ്റിക്ക് നല്‍കേണ്ടത്

Eng­lish Summary:
KSU and Con­gress lead­er­ship unhap­py with KSU reforms

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.