കൊല്ലം കുണ്ടറയിലെ ഇഎംസിസി ബോംബേറ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം വർഗീസ് ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ഷിജു എം വർഗീസ് തന്നെയാണ് ബോംബേറ് നാടകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഷിജു തന്നെയാണ് കാറിനു നേരെ ബോംബെറിഞ്ഞത്. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.
വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം വർഗീസ്. തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് ഷിജു വർഗീസ് മത്സരിച്ചിരുന്നു.
English summary;Kundara EMCC bomb case: Chargesheet filed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.