26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
September 18, 2024
December 15, 2023
September 5, 2023
August 1, 2023
May 2, 2023
March 8, 2023
February 16, 2023
January 5, 2023
January 4, 2023

കുട്ടമ്പേരൂർ കണ്ണൻകുഴി 
പാടശേഖരത്തിൽ വിത്തെറിഞ്ഞു

Janayugom Webdesk
മാന്നാര്‍
February 11, 2022 7:17 pm

കുട്ടമ്പേരൂർ കണ്ണൻകുഴി പാടശേഖരത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുട്ടമ്പേരൂർ നെല്ല് ഉത്പാദകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വിതമഹോത്സവം സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പുതുതലമുറയുടെ കൃഷിയുടെ ആവശ്യത്തെക്കുറിച്ച് മാന്നാർ സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് പ്രൊഫ. പി ഡി ശശിധരൻ സംസാരിച്ചു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് ഗീത പദ്ധതി വിശദീകരണം നടത്തി. മാന്നാർ കൃഷി ഓഫീസർ പി സി ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ് അമ്പിളി, മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ അനീഷ് മണ്ണാരേത്ത്, വി ആർ ശിവപ്രസാദ്, സി പി സുധാകരൻ, ഹരി കുട്ടമ്പേരൂർ, സുഭാഷ് എൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ വി മുരളീധരൻ നായർ സ്വാഗതവും പ്രസിഡന്റ് വി രാമൻ പിള്ള നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.