10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 9, 2025
July 9, 2025
July 7, 2025
July 5, 2025
July 4, 2025
July 3, 2025
July 3, 2025
July 3, 2025
July 3, 2025
July 3, 2025

ചിതയൊരുക്കുന്ന രുചി വിഷങ്ങൾ

Janayugom Webdesk
January 8, 2023 9:23 am

കാലത്തിനനുസരിച്ച് ഉപഭോഗ സംസ്കാരം മാറിയപ്പോൾ ഭക്ഷണ രീതിയിലുണ്ടായ വ്യതിയാനം മലയാളികളെ കൊണ്ടെത്തിക്കുന്നത് വൻ ദുരന്തങ്ങളിലേക്ക്. കേടായ ഭക്ഷ്യ വസ്തുക്കൾ കേരളത്തിലെ ഭക്ഷണ ശാലകളിൽ നിന്ന് പിടിച്ചെടുക്കുന്നത് പതിവ് സംഭവമായി. ലൈസൻസോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ ഭക്ഷണ ശാലകൾ കൂണു പോലെ ഉയരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായി പരിശോധനകളും ഒതുങ്ങുകയാണ്.

തലമുറ വ്യത്യാസമില്ലാതെ മലയാളികൾക്ക് പ്രിയം അറബ് രാജ്യങ്ങളിലെ വിഭവങ്ങളായ ഷവർമയോടും കുഴിമന്തിയോടുമൊക്കെയായി.
കേരളത്തിലെത്തുന്ന വിദേശികൾ കപ്പയും മീൻകറിയും പുട്ടും പഴവുമെല്ലാം തട്ട് കടകളിലും ഷാപ്പിലും തിരക്കി നടന്ന് കഴിക്കുമ്പോഴാണ് മലയാളികളുടെ ഈ മാറ്റം. വിദേശികൾ അപകടകരമെന്ന് മനസിലാക്കി തിരസ്ക്കരിച്ച വിഭവങ്ങളെയാണ് മലയാളികൾ ഇന്ന് രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത്. ഷവര്‍മയും കുഴിമന്തിയും കഴിച്ചുള്ള മരണങ്ങള്‍ 2012 മുതല്‍ കേള്‍ക്കുന്നു. മരണത്തോട് മല്ലിട്ട് രക്ഷപ്പെട്ടവര്‍ നിരവധി. 

കോട്ടയം സ്വദേശിനിയായ യുവതി ഒരാഴ്ച മുമ്പാണ് ‘മലപ്പുറം കുഴിമന്തി‘കഴിച്ചു മരിച്ചത്. ഇന്നലെ കാസര്‍കോഡ് സ്വദേശിനിയും ഭക്ഷ്യവിഷബാധയേറ്റു മരിച്ചു. ഇതൊക്കെയായിട്ടും ചിതയൊരുക്കുന്ന ഭക്ഷണ ശീലങ്ങള്‍ കൈവിടാന്‍ മലയാളിക്ക് മടിയാണ്. ഭക്ഷ്യ ശീലങ്ങളിലെ ഈ മാറ്റങ്ങളെ കുറിച്ച് ജനയുഗം ആലപ്പുഴ ബ്യുറോ ചീഫ് ടി കെ അനിൽകുമാർ തയ്യാറാക്കിയ പരമ്പര ഇന്ന് മുതൽ ആരംഭിക്കുന്നു. ‘ചിതയൊരുക്കുന്ന രുചി വിഷങ്ങൾ ‘. 

Eng­lish Sum­ma­ry; kuzhi­man­di and shawar­ma taste of poison
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.