ലഖിംപുര്‍ ഖേരി കര്‍ഷകകൂട്ടക്കൊലക്കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി 15ന് പരിഗണിക്കും.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കര്‍ഷകരായ ജഗ്ജീത് സിങ്, പവന്‍ കശ്യപ്, സുഖ്‌വിന്ദര്‍ സിങ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേസിലെ പ്രധാന സാക്ഷിയ്ക്കു നേരെ ആക്രമണം ഉണ്ടായതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെയാണ് സാക്ഷിയായ ദിവ്ജോത് സിങ്ങിനു നേരെ ആക്രമണം നടന്നത്. ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
English Summary: Lakhimpur massacre: Petition to be heard on 15th
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.