കാലിത്തീറ്റ കുംഭകോണം കേസില്‍ സിബിഐ കോടതി ശിക്ഷിച്ചതിനെതിരെ ആര്‍ജെഡി ലാലു പ്രസാദ് യാദവ് ഝാര്‍ഖണ്ഡ് ഹെെക്കോടതിയെ സമീപിച്ചു. 139.35 കോടിയുടെ ദൊറാന്‍ഡ ട്രഷറി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാരനാണെന്ന് വിധിച്ചത്. അഞ്ച് വർഷം കഠിനതടവും 60 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഈ വിഷയത്തില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ ഹര്‍ജി കോടതി എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല. ഹര്‍ജിയില്‍ തന്റെ ആരോഗ്യനില നിരീക്ഷിക്കാൻ മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യം വേണമെന്നും പറയുന്നുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസുകളിൽ അഞ്ചാം തവണയാണ് ലാലു ശിക്ഷിക്കപ്പെടുന്നത്. ആദ്യ നാലു കേസുകളിലും തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഇതുവരെ 14 വർഷത്തെ ജയിൽ ശിക്ഷയാണ് ലാലു പ്രസാദ് യാദവിന് ലഭിച്ചത്.
English Summary: Lalu Prasad Yadav in High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.