June 1, 2023 Thursday

Related news

March 31, 2023
March 29, 2023
March 27, 2023
January 9, 2023
August 5, 2022
July 26, 2022
May 20, 2022
May 15, 2022
May 12, 2022
April 21, 2022

ഭൂമിതരംതിരിക്കൽ നടപടികൾ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
November 23, 2021 9:08 pm

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കെട്ടിക്കിടക്കുന്ന നിരവധിയായ ഫയലുകൾ രണ്ടു മാസത്തിനകം തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നടക്കുന്ന ആർഡിഒമാരുടെ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തരംമാറ്റൽ നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കും. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാതെ പോയതും ഉൾപ്പെട്ടശേഷം തരംമാറ്റമുള്ളതും രണ്ടു നിയമവകുപ്പായിതന്നെയാകും പരിഗണിക്കുക. തരംതിരിക്കലിന്റെ മറവിൽ ചില ഏജൻസികൾ ആവശ്യക്കാരെ കബളിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ (എസ്ഒപി) മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 27 ആർഡിഒമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ പി ജയചന്ദ്രൻ, ഐഎൽഡിഎം ഡയറക്ടർ ഡോ. സജിത്ത് ബാബു തുടങ്ങിയവരുടെ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ സർക്കാർ പ്ലീഡർമാരും ശിൽപശാലയിൽ പങ്കെടത്തു.
eng­lish summary;Land clas­si­fi­ca­tion process to be expe­dit­ed: Min­is­ter K Rajan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.