23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
June 12, 2024
January 22, 2024
January 21, 2024
January 21, 2024
January 21, 2024
January 19, 2024
January 16, 2024
January 13, 2024
January 7, 2024

അയോധ്യയില്‍ ഭൂമി മാഫിയ; കയ്യേറ്റക്കാരുടെ തലവന്‍ ബിജെപി എംഎല്‍എ

Janayugom Webdesk
അയോധ്യ
August 7, 2022 9:23 pm

അയോധ്യ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി അനധികൃതമായി കയ്യടക്കിയവരുടെ നേതാവ് ബിജെപി എംഎല്‍എ. അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട 40 പേരുടെ പ്രതിപട്ടികയില്‍ അയോധ്യ എംഎല്‍എയടക്കം മൂന്ന് ബിജെപി നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതില്‍ ഒരാള്‍ അയോധ്യ മേയറാണ്. അയോധ്യ എംഎല്‍എ വേദ് പ്രകാശ് ഗുപ്ത, മില്‍കിപുര്‍ മുന്‍ എംഎല്‍എ ഗോരഖ്നാഥ് ബാബ എന്നിവരാണ് മറ്റു രണ്ടു പേര്‍. ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 40 പേര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ് അറിയിച്ചിരിക്കുന്നത്.
അതേസമയം അയോധ്യ മേയറായ റിഷികേശ് ഉപധ്യായയും വേദ് പ്രകാശ് ഗുപ്തയും ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വന്‍ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇവരുടെ ആരോപണം. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.
ക്ഷേത്രത്തിന്​ സമീപത്തുള്ള രണ്ട്​​ കോടി വിലവരുന്ന സ്ഥലം വാങ്ങി അഞ്ച്​ മിനിറ്റിനകം 18.5 കോടി രൂപ വരെ വില ഉയർത്തി വില്പന നടത്തിയ സംഭവങ്ങളും ഉണ്ടായിരുന്നു.
ബിജെപി നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾ ക്ഷേത്രത്തിന് സമീപത്ത്​ അനധികൃത മാർഗങ്ങളിലൂടെയാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഉത്തരവാദിത്തപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 30 അനധികൃത കോളനികളാണ് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന് സമീപമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Land mafia in Ayo­d­hya; BJP MLA is the leader of the encroachers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.