27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 9, 2024
July 8, 2024
July 4, 2024
July 3, 2024
June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024
May 16, 2024

ഭൂമി കുംഭകോണ കേസ്; ഹേമന്ത് സൊരേന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും

Janayugom Webdesk
റാഞ്ചി
January 31, 2024 8:45 am

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്ന സൊരേനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് അഭ്യൂഹം. മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് ഹേമന്ത് സൊരേന്‍ റാഞ്ചിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ ഭരണകക്ഷി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ഹേമന്ത് സൊരേന്റെ ഭാര്യ കല്പന സൊരേനും യോഗത്തില്‍ പങ്കെടുത്തു. അറസ്റ്റ് ഉണ്ടായാല്‍ സൊരേന് പകരം കല്പന മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നും വാര്‍ത്തകളുണ്ട്.

സൊരേനെതിരെ മൂന്നോളം കള്ളപ്പണ ഇടപാടുകളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് ഇഡിയുടെ അവകാശവാദം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാതിരുന്നതിന് പിന്നാലെ ഇഡി റാഞ്ചിയിലെ വസതിയില്‍ അന്വേഷിച്ചെത്തിയെങ്കിലും അദ്ദേഹം ഡല്‍ഹിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഇഡി ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. എന്നാല്‍ അവിടെ വച്ചും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി മുഖ്യമന്ത്രി ഒളിവിലാണെന്ന് ഇഡിയും ബിജെപിയും ആരോപിച്ചു. 

ജനുവരി 31ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് നേരത്തെ ഇമെയില്‍ സന്ദേശത്തിലൂടെ സൊരേന്‍ ഇഡിയെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണി മുതലാണ് സമയം. ചോദ്യം ചെയ്യല്‍ നടപടി ഏറെ പ്രയാസമുണ്ടാക്കുന്നതാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും സൊരേന്‍ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം ഹേമന്ത് സൊരേന്റെ ഡല്‍ഹി ശാന്തിനികേതനിലെ വീട്ടില്‍ നിന്നും 36 ലക്ഷം രൂപയും ബിഎംഡബ്ല്യൂ കാറും ഇഡി പിടിച്ചെടുത്തു. ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെയാണ് കാറും പണവും ഏതാനും രേഖകളും ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകളില്‍ ഇഡി പരിശോധന നടത്തും. അതേസമയം സംസ്ഥാനത്ത് ഇഡിക്കെതിരെ ജെഎംഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്. 

Eng­lish Summary:land scam case; Hemant Soren will appear before the ED today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.