കാട്ടുതീയില്‍ ജമ്മു കശ്മീരില്‍ കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള വനത്തിൽ തിങ്കളാഴ്ച ആരംഭിച്ച തീ മെന്ധർ സെക്ടറിലെ ഇന്ത്യൻ ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. അര ഡസനോളം കുഴിബോബുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങളായി മേഖലയില്‍ കാട്ടു തീ പടരുകയാണ്. നിലവില്‍ തീ നിയന്ത്രണത്തില്‍ കൊണ്ടുവന്നെങ്കിലും ഇന്നലെ രാവിലെ അതിശക്തമായ കാറ്റില്‍ തീ പടരുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ കനാര്‍ ഹുസൈന്‍ ഷാ പറഞ്ഞു.
അതസമയം രജൗരി ജില്ലയിലെ സുന്ദര്‍ബന്ധി മേഖലയിലുണ്ടായ അഗ്നിബാധ കൂടുതല്‍ വനപ്രദേശത്തേക്ക് വ്യാപിച്ചു. ഗംഭീര്‍, നിക്ക, പഞ്ച്ഗ്രായെ, ബ്രാഹ്മണ, മോഘല മേഖലകളിലേക്കാണ് തീ പടര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു ജില്ലയിലെ കൃഷിയിടത്തിലും വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.
English summary;Landmine blast along the Line of Control
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.