12 May 2024, Sunday

Related news

May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024

മണിപ്പൂരില്‍ സൈനിക ക്യാമ്പിനുമേല്‍ മണ്ണിടിച്ചില്‍; 14 മരണം


*39 ഓളം പേരെ കാണാതായി 
Janayugom Webdesk
June 30, 2022 10:14 pm

മണിപ്പുരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. ടെറിട്ടോറിയല്‍ ആര്‍മി 107-ാം ബറ്റാലിയനിലെ ജവാന്മാരാണ് മരിച്ചത്. 39 ഓളം പേരെ കാണാതായി. 13 സൈനികര്‍ ഉള്‍പ്പെടെ 23 പേരെ പേരെ രക്ഷപ്പെടുത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നോനി ജില്ലയിലെ ഇംഫാല്‍-ജിറിബാം റയില്‍വേ ലൈനിന്റെ നിര്‍മ്മാണ മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 

കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, അസം റൈഫിള്‍സ്, മണിപ്പുര്‍ പൊലീസ് തുടങ്ങിയവയെല്ലാം രംഗത്തെത്തി. സ്ഥലത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. ഹെലികോപ്റ്റര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്. 

Eng­lish Summary:Landslide on army camp in Manipur; 14 deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.