ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ മൂന്നിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി.ഏലപ്പീടിക ഇരുപത്തൊൻപതാം മൈലിലും, വെള്ളറയിലും,സെമിനാരിവില്ലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്.29-ാം മൈലിലെ പ്രദീഷ് കുരുവിളാനിക്കൽ എന്നയാളുടെ സ്ഥലത്താണ് ഉരുൾ പൊട്ടലുണ്ടായത്.മലവെള്ളപ്പാച്ചിലിൽ പ്രദേശത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്.ഉരുൾ പൊട്ടലിനെ തുടർന്ന് നെടുംപുറംചാൽ പ്രദേശങ്ങളിലെ തോടുകളും,പുഴകളും കരകവിഞ്ഞു.താഴെ വെള്ളറ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്നു ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.എന്നാൽ മഴയ്ക്ക് ശമനമുണ്ടാവുകയും വെള്ളത്തിന്റെ കുത്തൊഴുക്ക് കുറയുകയും ചെയ്തത് ആശ്വാസം നൽകുന്നുണ്ടെങ്കിലും വീണ്ടും മഴ കനക്കുകയാണെങ്കിൽ ഉരുൾ പൊട്ടൽ ഉണ്ടാകുമോ എന്ന ഭീതിയിലാണ് മേഖലയിലുള്ളവർ.
കഴിഞ്ഞ മാസം ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു ജീവനുകൾ നഷ്ടപ്പെടുകയും ചെയ്ത മേഖലയിൽ തന്നെയാണ് ശനിയാഴ്ചയും ഞായറാഴ്ചയും ഉരുൾ പൊട്ടലും വെള്ളം ഇരച്ചു കയറലും ഉണ്ടായിരിക്കുന്നത്. മേഖലയിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിടുംപൊയിൽ- മാനന്തവാടി ചുരത്തിൽ ശനിയാഴ്ച ഉണ്ടായതുപോലെ ഞായറാഴ്ചയിലെ കല്ലും മണ്ണും വന്നടിഞ്ഞ് ഗതാഗതം നിലച്ച അവസ്ഥയിലാണ്.ഇവ മാറ്റി ഗതാഗതം പുംസഥാപിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
English Summary: Landslides again at three places in Kanichar in kannur
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.