26 April 2024, Friday

ഇഒഎസ്- 03 വിക്ഷേപണം പരാജയം; ക്രയോജനിക് ഘട്ടം പാളി

Janayugom Webdesk
ശ്രീഹരിക്കോട്ട
August 12, 2021 8:38 am

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്- 03 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിൽ ദൗത്യം പാളുകയായിരുന്നു. രണ്ടുതവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.45ന്ണ് ജിഎസ്എൽവി 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. ദൗത്യം പൂർണ്ണ വിജയമായിരുന്നില്ല എന്ന് ഐഎസ്ആർഒ അറിയിച്ചു. 2017ന് ശേഷം ആദ്യമായാണ് ഐഎസ്ആർഒയുടെ വിക്ഷേപണദൗത്യം പരാജയപ്പെടുന്നത്.

രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്- 03.പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുക തുടങ്ങിയവയായിരുന്നു ദൗത്യം. പത്തുവർഷമായിരുന്നു ഉപഗ്രഹത്തിന്റെ ആയുസ്സ്. ശക്തിയേറിയ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിർത്തികളെയും തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം.

2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജിഎസ്എൽവി- എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

Eng­lish sum­ma­ry; launch fail­ure of eos 03 defec­tive in thirdstage

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.