അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെയ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുകയും ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്തൃ ചൂഷണം വ്യാപമാക്കുമെന്നതിനാൽ ഇത്തരം നിമയങ്ങൾ പിൻവലിക്കണമെന്ന് കേരളാ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ജി ആർ രാജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി എസ് സൂരജ്, ആർ രഘുലാൽ, ബി മുരളീധരൻപിള്ള, അരുൺ സുധാകരൻ, സജി എസ്, ഡി പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അരുൺ സുധാകരൻ (പ്രസിഡന്റ്), ആർ രഘുലാൽ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.